കെഎസ്‌കെടിയു പീരുമേട് ഏരിയ വനിത കണ്‍വന്‍ഷന്‍ നടത്തി
കെഎസ്‌കെടിയു പീരുമേട് ഏരിയ വനിത കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന് മുന്നോടിയായി പീരുമേട് ഏരിയ കമ്മിറ്റി വനിതാ കണ്‍വെന്‍ഷന്‍ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി എം ടി ലിസി ഉദ്ഘാടനം ചെയ്തു. 11നാണ് ജില്ലാ കണ്‍വന്‍ഷന്‍. മഹിളാ അസോസിയേഷന്‍ പീരുമേട് ഏരിയ സെക്രട്ടറി ലിസി ബാബു അധ്യക്ഷയായി. സ്ത്രീകള്‍ക്കെതിരായ അതിക്രമം, ജീവിത ചുറ്റുപാടുകള്‍, വിദ്യാഭ്യാസ ഉന്നമനം, തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്തു. ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയംഗം ടി കെ മോഹനന്‍, പീരുമേട് സെക്രട്ടറി സിജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






