ജപ്തി നടപടിയുമായി കേരള ബാങ്ക്: പ്രതിഷേധിച്ച് കര്‍ഷകര്‍

ജപ്തി നടപടിയുമായി കേരള ബാങ്ക്: പ്രതിഷേധിച്ച് കര്‍ഷകര്‍

Oct 22, 2023 - 03:19
Jul 6, 2024 - 07:19
 0
ജപ്തി നടപടിയുമായി കേരള ബാങ്ക്:  പ്രതിഷേധിച്ച് കര്‍ഷകര്‍
This is the title of the web page

ഇടുക്കി : ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധിക്കിടെ കേരള ബാങ്ക് ജപ്തി നടപടി ആരംഭിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കേരള ബാങ്ക് കമ്പിളികണ്ടം ശാഖ മൂന്നുകര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്‍കി. ജപ്തി നോട്ടീസുമായി എത്തിയ ബാങ്ക് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.

ബാങ്കിന്റെ നടപടിക്കെരിരെ കര്‍ഷകരും ജനപ്രതിനിധികളും സമരസമിതി രൂപീകരിച്ച് പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചു. കൊന്നത്തടി പഞ്ചായത്തിലെ രണ്ട് മങ്കുവ സ്വദേശികള്‍ക്കും ഒരു കമ്പിളികണ്ടം സ്വദേശിക്കുമാണ് ജപ്തി നോട്ടീസ് ലഭിച്ചത്. 2015ല്‍ 33 ലക്ഷം രൂപ വായ്പയെടുത്ത മങ്കുവ സ്വദേശി 12 ലക്ഷം രൂപ തിരിച്ചടച്ചതായാണ് പറയുന്നത്. ഇപ്പോള്‍ 50 ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. മറ്റൊരു കര്‍ഷകന്‍ 2016ല്‍ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 30 ലക്ഷം രൂപയോളം തിരിച്ചടച്ചു. ഇപ്പോള്‍ 34 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പിളികണ്ടം സ്വദേശി 2014ല്‍ എടുത്ത 14 ലക്ഷം രൂപ വായ്പയില്‍ 3 ലക്ഷം തിരിച്ചടച്ചിരുന്നു. ഇപ്പോള്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ജപ്തി നോട്ടീസില്‍ പറയുന്നത്.

കബിളികണ്ടത്തെ മറ്റ് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്‍കാനെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. കര്‍ഷകരെ അധിക്ഷേപിക്കുന്ന നിലപാടാണ് ബാങ്ക് അധികൃതര്‍ സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ജപ്തി നടപടി പൂര്‍ത്തിയാക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow