വണ്ടിപ്പെരിയാര്‍ ഒളിക്യാമറ കേസ്: പ്രതിയെ എത്തിച്ച് തെളിവെടുത്തു: പൊലീസുകാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 3 ഫോണുകളും 3 ക്യാമറകളും ഉപയോഗിച്ച്
വണ്ടിപ്പെരിയാര്‍ ഒളിക്യാമറ കേസ്: പ്രതിയെ എത്തിച്ച് തെളിവെടുത്തു: പൊലീസുകാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 3 ഫോണുകളും 3 ക്യാമറകളും ഉപയോഗിച്ച്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ സിപിഒ വൈശാഖ്, ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചത് 7 മാസം മുമ്പ്. ഇതിനായി 3 മൊബൈല്‍ ഫോണുകള്‍, 3 ഒളിക്യാമറകള്‍, 8 ജിബിയുടെ പൈന്‍ഡ്രൈവ് എന്നിവ ഇയാളുടെ പക്കലുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്വാര്‍ട്ടേഴ്‌സില്‍നിന്നും വൈശാഖ് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്നുമായി ഇവയും 6 സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു. വളരെക്കാലം മുമ്പേ വനിതാപൊലീസുകാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു. പലരുടെയും നഗ്നചിത്രങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുമായി കഴിഞ്ഞദിവസം സ്റ്റേഷനിലും സംഭവം നടന്ന ക്വാര്‍ട്ടേഴ്‌സിലും ഉള്‍പ്പെടെ തെളിവെടുത്തു. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. ദൃശ്യങ്ങളോ ചിത്രങ്ങളോ വെറെ എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരുന്നു.
What's Your Reaction?






