കട്ടപ്പന സഹകരണ ബാങ്കില്‍ പ്രതിഭാസംഗമം നടത്തി
കട്ടപ്പന സഹകരണ ബാങ്കില്‍ പ്രതിഭാസംഗമം നടത്തി

ഇടുക്കി: കട്ടപ്പന സഹകരണ ബാങ്കില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു. ഇടുക്കി എഡിഎം ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ റാങ്ക് ജേതാക്കളായ 4 വിദ്യാര്‍ഥികളെയും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ 62 വിദ്യാര്‍ഥികള്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ- 72 വിദ്യാര്‍ഥികള്‍ക്കും മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, ഭരണസമിതി അംഗമായ ടി ജെ ജേക്കബ്, ജോയി അനിത്തോട്ടം, ജോയി പെരുന്നോലില്‍, ബാബു ഫ്രാന്‍സിസ്, സിനു വാലുമ്മേല്‍, സജീവ് കെ എസ്, സജീന്ദ്രന്‍ പൂവാങ്കല്‍, അരുണ്‍ കുമാര്‍ കെ ടി, സിന്ധു വിജയകുമാര്‍, ബാങ്ക് സെക്രട്ടറി റോബിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






