മൂന്നാറിലെ മില്‍മയുടെ ഭൂമി ഏറ്റെടുക്കാന്‍ നീക്കം: ധര്‍ണ നടത്തി 

മൂന്നാറിലെ മില്‍മയുടെ ഭൂമി ഏറ്റെടുക്കാന്‍ നീക്കം: ധര്‍ണ നടത്തി 

Jun 14, 2025 - 13:14
 0
മൂന്നാറിലെ മില്‍മയുടെ ഭൂമി ഏറ്റെടുക്കാന്‍ നീക്കം: ധര്‍ണ നടത്തി 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ഇക്കാനഗറില്‍ മില്‍മയുടെ ശീതീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. മില്‍മ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന മാര്‍ക്കറ്റിങ് ഹബ്, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2 വര്‍ഷം മുമ്പ് കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മികച്ച നിലയില്‍ പ്രവര്‍ത്തനം നടന്നുവരുന്നതിനിടയിലാണ് ക്ഷീരവികസന വകുപ്പിന്റെ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചത്. ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മ അധികൃതരും ക്ഷീരകര്‍ഷകരും ഇത് തടഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. മില്‍മ എറണാകുളം മേഖല യൂണിയന്‍, ക്ഷീരകര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ ഇക്കാനഗറിലെ ഭൂമിയില്‍ ധര്‍ണയും നടത്തി. ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ  ഉത്തരവുപ്രകാരം  പരിശീലന കേന്ദ്രം ഉള്‍പ്പെടെയുളളവ നിലനിര്‍ത്തി ശേഷിച്ച ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow