കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ദിവ്യജ്യോതി പ്രയാണവും ശാന്തിയാത്രയും തുടങ്ങി
കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ദിവ്യജ്യോതി പ്രയാണവും ശാന്തിയാത്രയും തുടങ്ങി
ഇടുക്കി: എസ്എന്‍ഡിപി യോഗം കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ 15 വര്‍ഷക്കാലമായി നടന്നുവരുന്ന ദിവ്യജ്യോതി പ്രയാണത്തിനും ശാന്തിയാത്രക്കും തുടക്കമായി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. തന്ത്രി സുരേഷ് ശ്രീധരന്‍, മേല്‍ശാന്തി നിശാന്ത് ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന ദിവസമായ 2026 ഓഗസ്റ്റ് 16 ന് വൈകിട്ട് 5.30 മുതല്‍ സമൂഹ പ്രാര്‍ത്ഥനയും മഹാഗുരുപൂജയും സത്സംഗവും ഉണ്ടായിരിക്കുന്നതാണ്. മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സന്തോഷ് പാതയില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, യൂണിയന്‍ കൗണ്‍സിലര്‍ പി കെ രാജന്‍, യൂണിയന്‍ കമ്മിറ്റിയംഗം പി ജി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?