ഭൂമിയാംകുളം-പാറമാവ് മേഖലയില്‍ മലയണ്ണാനും കുരങ്ങുകളും കൃഷി നശിപ്പിക്കുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഭൂമിയാംകുളം-പാറമാവ് മേഖലയില്‍ മലയണ്ണാനും കുരങ്ങുകളും കൃഷി നശിപ്പിക്കുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഇടുക്കി: കാര്‍ഷിക മേഖലയായ ഭൂമിയാംകുളം-പാറമാവ് പ്രദേശങ്ങളില്‍ മലയണ്ണാന്റെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമാകുന്നു. വന്യജീവി ശല്യം മൂലം വ്യാപകമായി കൃഷി നശിക്കുമ്പോഴും പരിഹാരത്തിനായി ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ഭൂമിയാംകുളത്ത് മലയണ്ണാനും പാറമാവ് മേഖലയില്‍ കുരങ്ങുകളുമാണ് പ്രധാനമായും വിളകള്‍ക്ക് ഭീഷണിയാകുന്നത്. വിളവെടുപ്പിന് പാകമാകുന്ന ഉല്‍പ്പന്നങ്ങളൊന്നും ലഭിക്കാത്തവിധമാണ് വന്യജീവികള്‍ നാശം വരുത്തുന്നത്. തേങ്ങ, കൊക്കോ എന്നിവ മലയണ്ണാനും മലയിഞ്ചി, കപ്പ, ഏലം, വാഴ എന്നിവ കുരങ്ങുകളും നശിപ്പിക്കുന്നു. ദീര്‍ഘകാലത്തെ അധ്വാനവും സാമ്പത്തിക നിക്ഷേപവും ചെലവഴിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വിളവെടുപ്പ് സമയത്ത് നേരിടുന്ന നഷ്ടം ഉപജീവനത്തെ സാരമായി ബാധിക്കുകയാണ്. വന്യജീവികള്‍ ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്നും നഷ്ടം നേരിട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകര്‍ഷകരുടെ ആവശ്യം. കര്‍ഷകരുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതിനൊപ്പം വന്യജീവികള്‍ക്കും ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന ശാസ്ത്രീയ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?