ജില്ലാതല തൊഴില്‍മേള മാര്‍ച്ച് 2ന് കാമാക്ഷി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍
ജില്ലാതല തൊഴില്‍മേള മാര്‍ച്ച് 2ന് കാമാക്ഷി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍

ഇടുക്കി: അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേരള നോളജ് ഇക്കോണമി മിഷനിലൂടെ നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0' പദ്ധതിയുടെ ഭാഗമായി കാമാക്ഷി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മാര്‍ച്ച് 2ന് രാവിലെ 9.30 മുതല്‍ തൊഴില്‍മേള നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
ജില്ലാ കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കാമാക്ഷി പഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ ആയിരത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തും.
എസ്എസ്എല്‍സി, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള 18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://knowledgemission.kerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മേളയില്‍ പങ്കെടുക്കുന്നവര്‍ കുറഞ്ഞത് ബയോഡാറ്റ/സിവി/ റെസ്യൂം ഇവയുടെ 5 പകര്‍പ്പ് കൊണ്ടുവരണം. അന്നേദിവസം 12.30 വരെ സ്‌പോട് രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ആല്‍ഫ്രഡ് ചാക്കോ, വി എന്‍ പ്രഹ്‌ളാദന്‍, ലിസി മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






