കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ ധര്‍ണ്ണ നടത്തി
കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ ധര്‍ണ്ണ നടത്തി

ഇടുക്കി: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊടുപുഴ ഡിഡി ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ കെ ദീപക് ഉദ്ഘാടനം ചെയ്തു. മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുക, കായികാധ്യാപക നിയമനങ്ങള്‍ എല്ലാ സ്‌കൂളിലും നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, 9,10 ക്ലാസുകളില്‍ 1:40 അനുപാതം പുനസ്ഥാപിക്കുക, ദിവസ വേതനക്കാരുടെ ശമ്പളം തടയുന്ന പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കുക, കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കായി അരിയുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജോബിന്‍ കളത്തിക്കാട്ടില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എം നാസര്‍, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജോയി മാത്യു, ജോര്‍ജ് ജേക്കബ്, വി കെ ആറ്റ്‌ലി, ജില്ലാ സെക്രട്ടറി സുനില്‍ ടി തോമസ്, ജില്ലാ ട്രഷറര്‍ ഷിന്റോ ജോര്‍ജ്, എം വി ജോര്‍ജുകുട്ടി, സജി മാത്യു, സിബി തോമസ്, സിനി ട്രീസ, രാജേഷ് ചൊവ്വര, ബിന്‍സ് ദേവസ്യ, റെജി ജോര്‍ജ്, അമല്‍ ആന്റണി, ജിന്‍സ് ജോസ്, അനിഷ് ആനന്ദ്, ജിനോ മാത്യു, ജിഷ് ഓലിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






