വീട്ടില്‍ സൂക്ഷിച്ച ഒരുകിലോ കഞ്ചാവ് പിടികൂടി: യുവാവ് അറസ്റ്റില്‍
വീട്ടില്‍ സൂക്ഷിച്ച ഒരുകിലോ കഞ്ചാവ് പിടികൂടി: യുവാവ് അറസ്റ്റില്‍

ഇടുക്കി: വീട്ടില്‍ സൂക്ഷിച്ച ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ലക്ഷ്മി എസ് വളവ് കോളനി സ്വദേശി അജീഷിനെയാണ് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. കല്ലാര്‍ മാങ്കുളംകവല ഭാഗത്തെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് വാങ്ങി കല്ലാര്‍, മാങ്കുളം, മൂന്നാര്‍ മേഖലകളില്‍ ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് എന്‍ കെ, ബിജു മാത്യു, സിഇഒമാരായ അബ്ദുള്‍ ലത്തീഫ്, വിസ്മയ മുരളി എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






