മൂന്നാറില്‍ മണ്ണിടിച്ചിലില്‍ 3 കടകള്‍ തകര്‍ന്നു
മൂന്നാറില്‍ മണ്ണിടിച്ചിലില്‍ 3 കടകള്‍ തകര്‍ന്നു

ഇടുക്കി: കനത്തമഴയില്‍ മൂന്നാര്‍ ടൗണില്‍ മണ്ണിടിഞ്ഞ് വഴിയോരക്കടകള്‍ തകര്‍ന്നു. ടൗണില്‍ ആര്‍ഒ ജങ്ഷനില്‍ കെഡിഎച്ച്പി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് കടകള്‍ നിലംപൊത്തി. അപകടസമയം ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ശനിയാഴ്ച വൈകിട്ടോടെയാണ് മണ്ണിടിഞ്ഞത്. റോഡ് വശത്ത് 50 അടി ഉയരത്തില്‍നിന്ന് കല്ലും മണ്ണും കടകളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. പെരിയവര സ്വദേശി രാമസ്വാമി, മൂന്നാര്‍ എംജി നഗര്‍ സ്വദേശികളായ ഗണേശന്‍, നാഗരാജ് എന്നിവരുടെ കടകളാണ് തകര്‍ന്നത്. കടകള്‍ നേരത്തെ അടച്ചതിനാല്‍ ആളപായമുണ്ടായില്ല. അപകടത്തെ തുടര്‍ന്ന് ആര്‍ഒ ജങ്ഷനില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടു. പിന്നീട് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. രണ്ട് ദിവസമായി മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു.
What's Your Reaction?






