ഹരിത ചെക്ക്‌പോസ്റ്റുകള്‍ നിലച്ചു: വാഗമണ്ണില്‍ മാലിന്യം കുന്നുകൂടുന്നു

ഹരിത ചെക്ക്‌പോസ്റ്റുകള്‍ നിലച്ചു: വാഗമണ്ണില്‍ മാലിന്യം കുന്നുകൂടുന്നു

Jan 26, 2024 - 21:09
Jul 12, 2024 - 00:35
 0
ഹരിത ചെക്ക്‌പോസ്റ്റുകള്‍ നിലച്ചു: വാഗമണ്ണില്‍ മാലിന്യം കുന്നുകൂടുന്നു
This is the title of the web page

ഇടുക്കി: വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തെ മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് ഏലപ്പാറ പഞ്ചായത്ത് സ്ഥാപിച്ച ഹരിത ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. ഏകോപനത്തിലെ വീഴ്ചയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം ചെക്ക് പോസ്റ്റുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഏലപ്പാറ-വാഗമണ്‍ റോഡ്, ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ സൊസൈറ്റിക്കവല, വളകോട്-വാഗമണ്‍ റോഡില്‍ ഉണ്ണിച്ചെടിക്കാട്, പുള്ളിക്കാനം, കൊച്ചുകരുന്തരുവി എന്നിവിടങ്ങളിലാണ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചത്. ഹരിത കര്‍മ്മസേനയ്ക്കായിരുന്നു ചുമതല. മാലിന്യ സംസ്‌കരണം സംബന്ധിച്ച് സഞ്ചാരികളെ ബോധവല്‍ക്കരിക്കാനും വാഗമണ്ണിനെ മാലിന്യമുക്തമാക്കാനുമായിരുന്നു പ്രധാന ഉദ്ദേശങ്ങള്‍. ചെക്ക്‌പോസ്റ്റുകളുടെ നടത്തിപ്പ് സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. ഇതോടെ പ്രവര്‍ത്തനവും മുടങ്ങി. എന്നാല്‍ വാഗമണ്ണില്‍ മാലിന്യം തള്ളല്‍ വര്‍ധിച്ചതോടെ ചെക്ക്‌പോസ്റ്റുകള്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യം.
നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് പദ്ധതി അവതാളത്തിലാക്കിയത്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയ ശേഷം ചെക്ക്‌പോസ്റ്റുകള്‍ തുറക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വാഗമണ്ണിലെ വിവിധ സ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ സന്ദര്‍ശകര്‍ തള്ളുന്നതായാണ് ആക്ഷേപം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow