പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് സ്‌കൂളിന് പുതിയ കെട്ടിടം: നിര്‍മാണോദ്ഘാടനം നടത്തി
പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് സ്‌കൂളിന് പുതിയ കെട്ടിടം: നിര്‍മാണോദ്ഘാടനം നടത്തി
ഇടുക്കി: വണ്ടന്‍മേട് പുറ്റടി നെഹ്‌റുസ്മാരക പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ഹൈസ്‌കൂള്‍ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. ഇതിനായി മുമ്പ് എംഎല്‍എ ഫണ്ടില്‍നിന്ന് രണ്ടരക്കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തുക തികയാതെ വന്നതോടെയാണ് ഒരുകോടി രൂപ കൂടി പ്രാദേശിക ഫണ്ടില്‍നിന്ന് അനുവദിച്ചത്. എംഎല്‍എയ്ക്ക് പിടിഎയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പിടിഎ പ്രസിഡന്റ് സജികുന്നേല്‍ അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി ടി എസ് ബിസി, പ്രിന്‍സിപ്പല്‍ കെ എന്‍ ശശി, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി സേതുനാഥ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?