വണ്ടന്‍മേട് പഞ്ചായത്തില്‍ മഴക്കാല രോഗപ്രതിരോധ ശുചീകരണം നടത്തി

വണ്ടന്‍മേട് പഞ്ചായത്തില്‍ മഴക്കാല രോഗപ്രതിരോധ ശുചീകരണം നടത്തി

Jun 12, 2026 - 16:27
 0
വണ്ടന്‍മേട് പഞ്ചായത്തില്‍ മഴക്കാല രോഗപ്രതിരോധ ശുചീകരണം നടത്തി
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് മഴക്കാല രോഗപ്രതിരോധ ശുചീകരണ പരിപാടിയും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനംചെയ്തു. മഴക്കാല പൂര്‍വ ശുചീകരണം ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ടാംഘട്ടം എന്ന നിലയില്‍ സംഘടിപ്പിക്കുന്ന രോഗപ്രതിരോധ ശുചീകരണ പരിപാടിയില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പൂര്‍ണമായും രോഗ വിമുക്തമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി ശരവണന്‍, പഞ്ചായത്തംഗം ടോണി മക്കോറ തുടങ്ങിയവര്‍ സംസാരിച്ചു. വണ്ടന്‍മേട് പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉപാസ് ഡബ്ല്യു മിറാണ്ട ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനം സിസ്റ്റര്‍ സോണിയ ആന്റണിയും നല്‍കി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും ശുചീകരണത്തിന് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, കൈയുറകള്‍, മാസ്‌ക് തുടങ്ങിയവയുടെ വിതരണവും നടന്നു. പഞ്ചായത്തംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, വ്യാപാരി വ്യവസായി അംഗങ്ങള്‍, വിവിധ സ്‌കൂളുകളില്‍നിന്നുള്ള അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow