മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം
മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം
ഇടുക്കി: മൂന്നാറിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ദേവികുളത്ത് എഫ് രാജ എംഎല്‍എയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് തിരുമാനം. ദേശീയപാതയില്‍ പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ മുന്‍ഭാഗത്ത് നിര്‍ത്തിയിടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നീക്കം ചെയ്യുന്നതിനുള്ള ചുമതല മോട്ടര്‍ വാഹന വകുപ്പിനെ എല്‍പ്പിച്ചു. മൂന്നാര്‍, മാട്ടുപ്പെട്ടി. ദേവികുളം ഭാഗങ്ങളില്‍ പ്രധാന റോഡുകളില്‍ ഒരുവശത്തുമാത്രം വാഹന പാര്‍ക്കിങ്. വഴിയോര കച്ചവടങ്ങള്‍ 30ന് മുമ്പ് നീക്കം ചെയ്യും. ഇതിനായി ദേശീയപാത പൊതുമരാമത്ത് വകുപ്പുകളെ ചുമതലപ്പെടുത്തി. മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍ പഞ്ചായത്തുകളിലെ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ നമ്പറോടുകൂടിയ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനങ്ങള്‍ മാത്രമേ സ്റ്റാന്‍ഡുകളില്‍ ഓടാന്‍ അനുവദിക്കൂ. ടൗണുകളില്‍ ഒരുനിരയില്‍ മാത്രമായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. രാജമല , മാട്ടുപ്പെട്ടി റോഡിലെ ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. സമീപത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. രാജമല അഞ്ചാംമൈലില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കും, അടിമാലി ഭാഗത്തുനിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ബൈപാസ് റോഡുവഴി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. തീരുമാനങ്ങള്‍ 19ന് മൂന്നാറില്‍ വിളിച്ചുചേര്‍ക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കമ്മിറ്റിയില്‍ വിശദീകരിക്കും. യോഗത്തില്‍ ദേവികുളം സബ് കലക്ടര്‍ വി എം ആര്യ, തഹസില്‍ദാര്‍, മൂന്നാര്‍ ദേവികുളം, മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, വനവകുപ്പ്, പൊതുമരാമത്ത്, ദേശീയപാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?