എംജി സര്‍വകലാശാല റാങ്ക് ജേതാവ് അണക്കര സ്വദേശിനി നമിത എല്‍സ വര്‍ഗീസിനെ അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ അനുമോദിച്ചു
എംജി സര്‍വകലാശാല റാങ്ക് ജേതാവ് അണക്കര സ്വദേശിനി നമിത എല്‍സ വര്‍ഗീസിനെ അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ അനുമോദിച്ചു
ഇടുക്കി: എംജി സര്‍വകലാശാലയില്‍നിന്ന് ബി എഡ് ഇംഗ്ലീഷില്‍ ഒന്നാംറാങ്ക് നേടിയ അണക്കര സ്വദേശിനി നമിത എല്‍സ വര്‍ഗീസിനെ അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ അനുമോദിച്ചു. രക്ഷാധികാരി ഡേവിസ് തോമസ് തോട്ടത്തില്‍ ഉദ്ഘാടനംചെയ്തു. മാതാപിതാക്കളും അധ്യാപകരും നല്‍കിയ പിന്തുണയുടെ ഫലമാണ് തന്റെ നേട്ടമെന്നും അധ്യാപികയാകുകയാണ് ലക്ഷ്യമെന്നും നമിത പറഞ്ഞു. അധ്യാപക ദമ്പതികളായ കാരക്കാട്ട് വര്‍ഗീസ് ഡൊമിനിക്കിന്റെയും ഓമന കെ സിയുടെയും മകളാണ്. ചെയര്‍മാന്‍ സാബു കുറ്റിപാലക്കല്‍ അധ്യക്ഷനായി. വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, പഞ്ചായത്തംഗം അശ്വതി കെ എ, സാമൂഹിക പ്രവര്‍ത്തകന്‍ സാബു വയലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
