ചക്കുപള്ളം വലിയപാറയില്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
ചക്കുപള്ളം വലിയപാറയില്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: ചക്കുപള്ളം വലിയപാറയില്‍ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരേ പ്രത്യക്ഷ സമരം നടത്തുമെന്ന് പൗരസമിതി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. ടവര്‍ നിര്‍മിക്കുന്ന സ്ഥലത്തുനിന്ന് 10 അടി പോലും അകലെയല്ലാതെ 4 വീടുകളും അതിനോട് ചേര്‍ന്ന് 50 മീറ്ററിനുള്ളില്‍ 75 വീടുകളും, 30 മീറ്ററിനുള്ളില്‍ ഒരു അങ്കണവാടിയും ഒരു പള്ളിയുമുണ്ട്. മേല്‍ പറഞ്ഞ വീടുകളില്‍ എല്ലാം തന്നെ ഗുരുതര രോഗമുള്ളവരും പ്രായമായവരുമുണ്ട്. ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. തൊഴിലാളികളും സാധാരണക്കാരുമായ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ കണക്കിലെടുക്കുന്നതിനോ, അത് പരിഹരിക്കുന്നതിനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലായെന്നും നിലവില്‍ ടവര്‍ നിര്‍മിക്കുന്നതിന് ഏറ്റവും അടുത്ത് താമസിക്കുന്ന കുടുംബങ്ങളോടുപ്പോലും ഇതിനെപ്പറ്റി സംസാരിക്കുന്നതിന് സ്ഥലം കൊടുത്ത വ്യക്തിയോ, ടവര്‍ നിര്‍മാണക്കാരോ തയ്യാറായിട്ടില്ല എന്നുമാണ് പരാതി ഉയരുന്നത്.
ജില്ലാ കലക്ടര്‍ക്ക് പരാതി കൊടുക്കുകയും, അതിന്റെ ഭാഗമായി പല അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു അന്തിമ തീരുമാനവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ടവര്‍ നിര്‍മാണക്കാര്‍ ഇതൊന്നും പരിഗണിക്കാതെ ദിനംപ്രതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ശ്രമത്തിലാണ്. നിര്‍മാണപ്രവര്‍ത്തനവുമായി എത്തുമ്പോള്‍ ജനങ്ങള്‍ എതിര്‍ക്കുകയും അതേ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും അത് ക്രമസമാധാനപ്രശ്നം ആകുകയും ചെയ്യുന്നു. ഇത് സാധാരണക്കാരായ അവിടുത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ആകെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്താസമ്മേളത്തില്‍ അനീഷ് കെ. സ്റ്റാലിന്‍, സ്റ്റെബിന്‍ ബാബു, കെ.ഗോപാലകൃഷ്ണന്‍, സോമന്‍ നായര്‍ മാവറ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






