യുവധാര പുരസ്‌കാരം ലബ്ബക്കട സ്വദേശി റോബിന്‍ എഴുത്തുപുരയ്ക്ക്
യുവധാര പുരസ്‌കാരം ലബ്ബക്കട സ്വദേശി റോബിന്‍ എഴുത്തുപുരയ്ക്ക്

ഇടുക്കി: യുവധാരയുടെ യുവ സാഹിത്യ പുരസ്‌കാരം ലബ്ബക്കട സ്വദേശി റോബിന്‍ എഴുത്തുപുരയ്ക്ക്. കവിത വിഭാഗത്തിലാണ് പുരസ്‌കാരം. തിരുവനന്തപുരം കേസരിഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 'റോബിന്റെ എളാമ്മയുടെ പെണ്ണ'് എന്ന കവിതയ്ക്കാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
What's Your Reaction?






