തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഭൂചലനം

തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഭൂചലനം

Jun 15, 2024 - 19:33
 0
തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഭൂചലനം
This is the title of the web page

വെബ് ഡെസ്‌ക്: തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഭൂചലനം. തൃശൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ 8.15ന് കുന്നംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയില്‍ നേരിയ ഭൂചലനം ഉണ്ടായി. 4 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീവ്രത 3 ആണ് ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തില്‍ രേഖപ്പെടുത്തിയത്.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂര്‍, കുമരനെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയില്‍നിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow