ചപ്പാത്ത് മരുതുംപേട്ടയിൽ കന്നുകാലി ശല്യം രൂക്ഷം
ചപ്പാത്ത് മരുതുംപേട്ടയിൽ കന്നുകാലി ശല്യം രൂക്ഷം

ഇടുക്കി : ചപ്പാത്ത് മരുതുംപേട്ടയിൽ കന്നുകാലികൂട്ടങ്ങൾ കൃഷി നശിപ്പിക്കുന്നതായി പരാതി. ഏലപ്പാറ -ഹെലിബറിയാ മേഖലകളിൽ നിന്നുമാണ് കന്നുകാലി കൂട്ടങ്ങൾ ഈ മേഖലയിലേക്ക് വ്യാപകമായി എത്തുന്നത്.
ഇതിനു മുമ്പ് കന്നുകാലി ശല്യം രൂക്ഷമായപ്പോൾ പൊലീസിൽ പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥരെത്തി കന്നുകാലികളെ മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷക്കാലമായി കന്നുകാലികൾ കൂട്ടത്തോടെ മേഖലയിൽ തമ്പടിച്ച് കൃഷികൾ നശിപ്പിക്കുന്നുവെന്ന് കർഷകർ പറയുന്നു. മരുംതുംപേട്ടയുടെ വിവിധ മേഖലയിൽ രാത്രിയായാൽ കാട്ടുപന്നികളുടെ ആക്രമണവും രൂക്ഷമാണ് , കാട്ടുപന്നി ആക്രമണവും ,കന്നുകാലി ശല്യവും രൂക്ഷമായതോടുകൂടി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ .
What's Your Reaction?






