മുല്ലപ്പെരിയാര്‍: സര്‍ക്കാരിനെ വിമര്‍ശിച്ച് ഇടുക്കി രൂപത
മുല്ലപ്പെരിയാര്‍: സര്‍ക്കാരിനെ വിമര്‍ശിച്ച് ഇടുക്കി രൂപത
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഇടുക്കി രൂപത. അണക്കെട്ടിന് കാലപ്പഴക്കം സംഭവിച്ചതായി യുഎന്നും രാജ്യാന്തര മാധ്യമങ്ങളും ഔദ്യോഗിക കേന്ദ്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പറഞ്ഞ് ജനത്തെ പറ്റിക്കുന്ന നേതാക്കളുടെയും സര്‍ക്കാരിന്റെയും ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്ന് രൂപതാ മീഡിയാ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് പറഞ്ഞു. നാളുകള്‍ക്കുമുമ്പ് ഡാം അപകടാവസ്ഥയിലാണെന്ന് പറഞ്ഞ് തെരുവില്‍ സമരം നടത്തിയവര്‍ ഇപ്പോള്‍ സുരക്ഷിതമാണെന്ന് വാശിപിടിക്കുന്നതിന്റെ പിന്നിലെ ഇരട്ടത്താപ്പ് ജനത്തെ ആശങ്കയിലാഴ്ത്തുന്നു. വിഷയത്തില്‍ മുമ്പ് സംസ്ഥാന സര്‍ക്കാരിനുവന്ന വീഴ്ചകള്‍ വലുതാണ്. ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും രൂപത കുറ്റപ്പെടുത്തി.
50-60 വര്‍ഷം മാത്രം ആയുസുള്ള ഡാം 130 വര്‍ഷം പിന്നിടുമ്പോഴും അത് സുരക്ഷിതമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഗതികേടാണ് ജനങ്ങള്‍ക്ക്. 2011ല്‍ യുഎന്‍ റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറിന് കാലപ്പഴക്കം സംഭവിച്ചതിനാല്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലും മുല്ലപ്പെരിയാര്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് പറയുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പരിഹാരത്തിനു ശ്രമിക്കണം. തമിഴ്‌നാടിന് ജലം കൊടുക്കുന്നതോടൊപ്പം ഇവിടുത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. പുതിയ ഡാം നിര്‍മിക്കുകയെന്നതാണ് പരിഹാരമെങ്കിലും അതിന് കാലതാമസമെടുക്കും. വേഗത്തിലുള്ള പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സംഭരിക്കുന്ന ജലത്തിന്റെ അളവ് പരമാവധി കുറച്ച് ഡാമിനുള്ളിലെ മര്‍ദം കുറയ്ക്കണം. തമിഴ്‌നാടിന് ജലം നല്‍കുന്നതിനുള്ള മറ്റു മാര്‍ഗങ്ങള്‍ അടിയന്തരമായി നടപ്പാക്കണം. വിഷയത്തില്‍ ജനപ്രതിനിധികള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ വെടിഞ്ഞ് ജനഹിതം തിരിച്ചറിയണമെന്നും ഫാ. ജിന്‍സ് കാരയ്ക്കാട്ട് പറഞ്ഞു.
What's Your Reaction?

