മികച്ച നാടകരചയിതാവ് കെ സി ജോര്‍ജ്
മികച്ച നാടകരചയിതാവ് കെ സി ജോര്‍ജ്

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫഷണല്‍ നാടക മത്സര വിജയികളെ പ്രഖ്യാപിച്ചു. കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സിന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിലൂടെ കെ സി ജോര്‍ജ് മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാംതവണയാണ് കെസി ജോര്‍ജിന് മികച്ച നാടക രചയിതാവിനുള്ള അവാര്‍ഡ് ലഭിക്കുന്നത്. 2010 ല്‍ ഓച്ചിറ സരിഗയുടെ കുമാരന്‍ ഒരു കുടുംബനാഥന്‍ എന്ന നാടകത്തിലൂടെയാണ് കെ സി ആദ്യമായി സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.
സ്‌കൂള്‍ പഠനകാലത്ത് നടനായാണ് അരങ്ങേറ്റം. പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹൈസ എന്ന അമ്ച്വര്‍ നാടക സമിതിക്ക് രൂപം നല്‍കി. അന്തരിച്ച നാടക നടന്‍ എം സി കട്ടപ്പനയാണ് ഗുരു. ഹൈസക്കു ശേഷം നിസ്തുല, കാല്‍വരി മൗണ്ട് താബോര്‍ തിയേറ്റേഴ്‌സ്, സ്വരാജ് സയണ്‍ കമ്യൂണിക്കേഷന്‍സ് തുടങ്ങിയ നാടക സമിതികള്‍ക്കായി നാടകമെഴുതി. 2005-ല്‍ ഓച്ചിറ സരിഗയുടെ അതിരുകളില്ലാത്ത ആകാശം എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണല്‍ നാടക രംഗത്തേക്കുള്ള പ്രവേശനം. ഏഷ്യാനെറ്റ്,സൂര്യ, മഴവില്‍ മനോരമ, സീ തുടങ്ങി വിവിധ ചാനലുകളിലായി സീരിയലുകള്‍ എഴുതി. ഓച്ചിറ സരിഗക്കു വേണ്ടി 'പറന്ന് ' എന്ന നാടകത്തിന്റെ രചനയിലാണ് കെ സി ജോര്‍ജ്. കട്ടപ്പനയിലാണ് താമസം. ഭാര്യ ബീന. മക്കള്‍ ജറോം,ജറിറ്റ്
What's Your Reaction?






