കളഞ്ഞ് കിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി മൂവര്‍ സംഘം
കളഞ്ഞ് കിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി മൂവര്‍ സംഘം

ഇടുക്കി: കളഞ്ഞ് കിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി മൂന്ന് കുട്ടികള്‍. ഇടുക്കി ഉപ്പുതോട് സ്വദേശികളായ ജെറിന്‍ ജോമോന്‍ ചില്ലാറ്റിക്കല്‍, ഗൗതം കൃഷ്ണ മഞ്ചേഷ് കല്ലിങ്കല്‍ ആദിത്യന്‍ ഷിജി കാരിക്കാമറ്റത്തില്‍ എന്നിവരാണ് മാതൃകയായത്. വിദേശത്തുനിന്നും അവധിക്ക് എത്തിയ ഉപ്പുതോട് പുന്നത്താനത്ത് സോണിയയുടെ ഒന്നര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മൂവര്‍സംഘം തിരികെ നല്‍കിയത്.വഴിയില്‍ നിന്നു ലഭിച്ച സ്വര്‍ണ്ണമാല ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാന്‍ കുട്ടികള്‍ കാണിച്ച ഇവരെ ഉപ്പുതോട് പ്രതിഭാ ഗ്രന്ഥശാലയുടെയും തണല്‍ സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ അനുമോദിച്ചു. പ്രതിഭ ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ പ്രസിഡന്റ് ഡോ. അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജിനി ടോമി മുഖ്യ സന്ദേശം നല്‍കി. പഞ്ചായത്ത് സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡെന്നി ബെന്നി, അങ്കണവാടി വര്‍ക്കര്‍ ലൂസി സിസി ,പ്രതിഭ സെക്രട്ടറി ടോമി വേലംകുന്നേല്‍, തോമസ് കുഴിയം പ്ലാവില്‍, രാജു മുപ്പാത്ത്, സാന്റോ നെല്ലേടത്ത്, സോജി ജോണ്‍, ഗ്ലാഡീസ് സാന്റോ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






