അഴുത ബ്ലോക്ക് പഞ്ചായത്തിന് 128.33 കോടിയുടെ ബജറ്റ്
അഴുത ബ്ലോക്ക് പഞ്ചായത്തിന് 128.33 കോടിയുടെ ബജറ്റ്

ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ സാമൂഹിക സമഗ്ര വികസനത്തിന് മുന്‍ഗണന. 128,33,56,294 രൂപ വരവും 1281000642 രൂപ ചെലവും 1245652 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി അവതരിപ്പിച്ചു. പിഎംഎവൈ ഭവന നിര്‍മാണ പദ്ധതിയില്‍ 1. 97 രൂപയും കാര്‍ഷിക മേഖലയുടെ വികസനത്തിനായി 5.53 ലക്ഷം രൂപയും ക്ഷീര വികസന പദ്ധതികള്‍ക്കായി 10 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന് 7 ലക്ഷവും ചെറുകിട വ്യവസായ വികസനത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് 30 ലക്ഷവും മറ്റ് പദ്ധതികള്‍ക് 97.15 ലക്ഷം രൂപയും അങ്കണവാടി വികസനത്തിന് 23 ലക്ഷവും ടൂറിസം ശിശുക്ഷേമത്തിനായി 50 ലക്ഷവും കൂട് പദ്ധതിക്ക് 10.20 ലക്ഷം രൂപയും വകയിരുത്തി. വയോജന ക്ഷേമത്തിന് 43.95 ലക്ഷം രൂപയും സാംസ്‌കാരിക മേഖലയ്ക്ക് 25.50 ലക്ഷം രൂപയും സ്ത്രീ ശാക്തീകരണത്തിന് 57.50 ലക്ഷം രൂപയും പട്ടികജാതി പട്ടിക വര്‍ഗ വികസനത്തിനായി 3.34 കോടി രൂപയും 45.71 കോടി രൂപയും കുടിവെള്ളം ശുചിത്വ പദ്ധതികള്‍ക്ക് .1.23 കോടി രൂപയും വകയിരുത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒവി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ഏലപ്പാറ, പീരുമേട്, കൊക്കയാര്‍, പെരുവന്താനം, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറി, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






