ഉപ്പുതറ പഞ്ചായത്തിന് 34.59 കോടിയുടെ ബജറ്റ്
ഉപ്പുതറ പഞ്ചായത്തിന് 34.59 കോടിയുടെ ബജറ്റ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് ബജറ്റില്‍ മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, ആരോഗ്യ സംര്കഷണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന. 34,59,63,245 രൂപ വരവും 1,40,47,813 നീക്കിബാക്കിയുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് സരിത പി എസ് അവതരിപ്പിച്ചു. എന്നാല്‍ ഒരുവിഭാഗം യുഡിഎഫ് ഭരണസമിതി അംഗങ്ങള്‍ ബജറ്റ് ബഹിഷ്‌കരിക്കുകയും ബിജെപി അംഗം ബജറ്റിനെ പിന്തുണയ്ക്കുകയും ചെയ്തു. പ്രസിഡന്റ് ജെയിംസ് കെ ജെ ,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു വേങ്ങവേലില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ സത്യനാഥ്, പഞ്ചായത്തംഗം ജെയിംസ് തോക്കോമ്പേല്‍, സെക്രട്ടറി വി കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






