സ്‌കീം വര്‍ക്കേഴ്‌സ് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
സ്‌കീം വര്‍ക്കേഴ്‌സ് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കീം വര്‍ക്കേഴ്‌സ് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സിഔടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരും സ്‌കീം വ
ര്‍ക്കേഴ്‌സിനെ തഴയുന്ന സമീപനമാണ് സ്വീകരിച്ചു പോരുന്നതെന്ന് കെപി മേരി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ല, സ്‌കീം വര്‍ക്കേഴ്‌സിനെ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളായി അംഗീകരിച്ച് ന്യായമായ വേതനവും ആനുകൂല്യങ്ങളും നല്‍കുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. അവകാശ സംഗമം എന്ന പേരിലാണ് സമരം നടത്തിയത്. അങ്കണവാടി വര്‍ക്കേഴ്‌സ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ , ആശാവര്‍ക്കേഴ്‌സ് യൂണിയന്‍, എന്‍എച്ച്എം എംപ്ലോയിസ് യൂണിയന്‍ , സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍, ആര്‍ബി എസ്‌കെ എന്നിവര്‍ ചേര്‍ന്നാണ് സമരം നടത്തിയത്. ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സിന്ധു വിനോദ് അധ്യക്ഷയായി. അങ്കണവാടി യൂണിയന്‍ ജില്ലാ സെക്രട്ടറി അനിത റെജി, സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, സി ആര്‍ മുരളി, മാത്യു ജോര്‍ജ്, പാചക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി രാജാറാം, അങ്കണവാടി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശോഭന എന്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






