തലക്കിട്ട് ചുറ്റികവച്ച് അടിക്കുന്നത് പോലെയുള്ള പ്രഹരമാണ് ഭൂപതിവ് ഭേദഗതി ചട്ടം: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി
തലക്കിട്ട് ചുറ്റികവച്ച് അടിക്കുന്നത് പോലെയുള്ള പ്രഹരമാണ് ഭൂപതിവ് ഭേദഗതി ചട്ടം: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി തലക്കിട്ട് ചുറ്റികവച്ച് അടിക്കുന്നത് പോലെയുള്ള പ്രഹരമാണ് ഭൂപതിവ് ചട്ട ഭേദഗതിഗതിയിലൂടെ ഇടുക്കിയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി നടത്തിയ വിഷന്‍ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് മിനി ബാബു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപറമ്പില്‍, ജോയി തോമസ്, റോയി എവറസ്റ്റ്, ആല്‍ബിന്‍ മണ്ണംചേരി, റോസമ്മ ജയിംസ്, ജയ്‌സണ്‍ തെക്കേപ്പറമ്പില്‍, സി കെ സരസന്‍, സണ്ണി കക്കുഴി, ആര്‍ ആര്‍ ആന്റണി, സൈജു മോന്‍ കെ കെ, സജി ഇരുല്ലില്‍, സണ്ണി വെങ്ങാലൂര്‍, ജോര്‍ജ് ജോസഫ് മാമ്പറ എന്നിവര്‍ സംസാരിച്ചു. വിഷന്‍ 2025ന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലജന്‍സ് വാഗമണ്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചലഞ്ചേഴ്‌സ് മേപ്പാറ എന്നീടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. കക്കാട്ടുകടയില്‍ നടത്തിയ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






