ബിഎംഎസ് നെടുങ്കണ്ടം മേഖലാ പ്രവര്‍ത്തക സമ്മേളനം നടത്തി
ബിഎംഎസ് നെടുങ്കണ്ടം മേഖലാ പ്രവര്‍ത്തക സമ്മേളനം നടത്തി

ഇടുക്കി: ബിഎംഎസ് നെടുങ്കണ്ടം മേഖലാ പ്രവര്‍ത്തക സമ്മേളനം സംസ്ഥാന സെക്രട്ടറി കെ വി മധു കുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെയും അതോടൊപ്പം സംഘടനയുടെയും ഉന്നമനത്തിനായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ദേശീയ ഫിസ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് വെള്ളി നേടിയ രാമക്കല്‍മേട് സ്വദേശി ആദിത്യന്‍ സനിലിനെ മൊമോന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. മേഖലാ പ്രസിഡന്റ് അരുണ്‍ വി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിനീഷ് കുമാര്‍, എം വി റജി കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് നെടുങ്കണ്ടം മേഖലയുടെ പുതിയ പ്രസിഡന്റായി ലിജു സുരേന്ദ്രന്‍ സെക്രട്ടറിയായി ജോബി മാത്യു, ട്രഷററായി ശിവപ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






