രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ രക്തദാനം നടത്തി കട്ടപ്പനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ രക്തദാനം നടത്തി കട്ടപ്പനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇടുക്കി : കാലങ്ങള്‍ക്ക് മുമ്പേ അണഞ്ഞുപോയിട്ടും അണയാത്ത ദീപമായി ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന ജനനേതാവാണ് രാജീവ് ഗാന്ധിയെന്ന് എഐസിസി അംഗം അഡ്വ. ഇ. എം. അഗസ്തി. രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിത്തൊടാനുബന്ധിച്ച് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയോടും വിഘടനവാദത്തോടും സന്ധി ചെയ്യാത്ത നിലപാട് സ്വീകരിച്ചത് കൊണ്ടാണ് ചെറിയ പ്രായത്തില്‍ അദ്ദേഹത്തിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നതെന്നും, വര്‍ഗീയത പച്ചക്ക് നടമാടുന്ന ഈ കാലഘട്ടത്തില്‍ രാജീവ് ഗാന്ധിയെപോലുള്ള ഒരു ഭരണാധികാരിയുടെ അഭാവം ഇന്ത്യ മാനസിലാക്കുന്നുണ്ടെന്നും അഡ്വ. ഇ എം ആഗസ്തി പറഞ്ഞു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ രക്തദാനം നടത്തിയാണ് പ്രവര്‍ത്തകര്‍ സദ്ഭാവനാ ദിനം ആചരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, നേതാക്കളായ ഷാജി വെള്ളംമാക്കല്‍, ജോസ് മുത്തനാട്ട്, എ. എം. സന്തോഷ്, ജോസ് ആനക്കല്ലില്‍, കെ. എസ്. സജീവ്, ഷാജന്‍ എബ്രഹാം, പി. എസ്. മേരിദാസന്‍, കെ. ഡി. രാധാകൃഷ്ണന്‍, ഹോസ്പിറ്റല്‍ പി ആര്‍ ഒ കിരണ്‍ ജോര്‍ജ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






