അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകത:നാട്ടുകാര്‍ രംഗത്ത്
അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകത:നാട്ടുകാര്‍ രംഗത്ത്

ഇടുക്കി : ഉപ്പുതറ സൂര്യകാന്തിക്കവലയിലെ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. അടിത്തറയ്ക്ക് ആവശ്യമായ യാഥൊരു സംവിധാനങ്ങളും ഒരുക്കതെയാണ് പണികള്‍ നടക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.
ഉപ്പുതറ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. അങ്കണവാടിയുടെ നിര്‍മാണത്തെപ്പറ്റി വിശദമായ പരിശോധന അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






