ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍ പാതകയുയര്‍ത്തിയ നിവേദ്യ എല്‍ നായര്‍ക്ക് ജന്മനാടിന്റെ സ്വീകരണം
ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍ പാതകയുയര്‍ത്തിയ നിവേദ്യ എല്‍ നായര്‍ക്ക് ജന്മനാടിന്റെ സ്വീകരണം

ഇടുക്കി : ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി രാജ്യത്തിന് അഭിമാനമായ ഇടുക്കി എന്‍ ആര്‍ സിറ്റി സ്വദേശിനി നിവേദ്യ എല്‍ നായര്‍ക്ക് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. ന്യൂസീലന്‍ഡില്‍ നടന്ന ജൂനിയര്‍ കോമണ്‍വെല്‍ത്ത് ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തിലാണ് നിവേദ്യ വെങ്കലമെഡല്‍ നേടിയത്. ടീമിനത്തില്‍ വെള്ളിയും സ്വന്തമാക്കി. നായര്‍ സര്‍വീസ് സൊസൈറ്റി രാജാക്കാട് കരയോഗത്തിന്റെ നേതൃത്വത്തിലാണ് സ്വികരണം സംഘടിപ്പിച്ചത്. രാജാക്കാട് എന്‍ ആര്‍ സിറ്റി വടക്കേല്‍ രതീഷ് - ദീപ ദമ്പതികളുടെ മകളാണ് നിവേദ്യ. മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. കരയോഗം പ്രസിഡന്റ് പി മുരളീധരന്‍നായര്‍, എന്‍എസ്എസ് ഹൈറേഞ്ച് യുണിയന്‍ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ മഠത്തിനകത്ത്, വൈസ് പ്രസിഡന്റ് കെ സുനില്‍, ട്രഷറര്‍ കെ പി രാജഗോപാല്‍, രഘുനാഥന്‍ നായര്‍, രാധാമണി പുഷ്പ്പാകരന്‍, ഓമന ബാബുലാല്‍, ശിവപ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






