നവീകരണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍: കട്ടപ്പന ശാന്തിനഗര്‍ റോഡ് വീണ്ടും തകര്‍ന്നു
നവീകരണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍: കട്ടപ്പന ശാന്തിനഗര്‍ റോഡ് വീണ്ടും തകര്‍ന്നു

ഇടുക്കി: കട്ടപ്പന നഗരസഭ 17-ാം വാര്‍ഡിലെ ശാന്തിനഗര്‍ റോഡ് നവീകരണം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നതായി പരാതി. റോഡ് നവീകരണത്തിലുണ്ടായ അപാകതയാണ് ടാറിങ് ഇളകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ റോഡിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായതിനെ തുടര്‍ന്ന് അടുത്ത നാളിലാണ് നഗരസഭ തുക വകയിരുത്തി റോഡ് നവീകരിച്ചത്. എന്നാല്‍ നവീകരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടു. കട്ടപ്പന ടൗണില്‍നിന്ന് പാറക്കടവ് ബൈപാസ് റോഡിലേക്ക് എളുപ്പ മാര്‍ഗത്തില്‍ എത്താന്‍ കഴിയുന്ന പാതയാണിത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാത അടിയന്തരമായി നവീകരിക്കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






