കട്ടപ്പന വെട്ടിക്കുഴിക്കവല ഹാപ്പി നഗര്‍ റെസിഡന്റസ് അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
കട്ടപ്പന വെട്ടിക്കുഴിക്കവല ഹാപ്പി നഗര്‍ റെസിഡന്റസ് അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന വെട്ടിക്കുഴിക്കവല ഹാപ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സര പരിപാടികളും കരോള്‍ ഗാന മത്സരവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചേയ്തു. എഴുത്തുകാരന്‍ പ്രിന്‍സ് ഓവേലില്‍ ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തില്‍ അധ്യക്ഷനായി. നഗരസഭ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ ലിസി ജോണി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റോബിന്‍ കോട്ടക്കുഴിയില്‍ മുന്‍ കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, രാജന്‍ കാലാച്ചിറ, അസോസിയേഷന്റെ മുന്‍പ്രസിഡന്റുമാരായ ബിജി ഐസക്, തോമസ് കളപ്പുരയ്ക്കല്‍, ബേബി മുളമറ്റത്തില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിബി കിഴക്കേല്‍, അസോസിയേഷന്‍ സെക്രട്ടറി ജോജോ കളപ്പുരക്കല്‍ എന്നിവര്‍ സംസാരിച്ചു. മീറ്റിങ്ങിനു ശേഷം വാശിയേറിയ കരോള്‍ ഗാന മത്സരവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടത്തി. കരോള്‍ ഗാന മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി. തുടര്‍ന്ന് ജനകീയ ലേലവും സ്‌നേഹവിരുന്നും ആകാശ വിസ്മയവും നടത്തി ആഘോഷം സമാപിച്ചു.
What's Your Reaction?