മുരിക്കാട്ടുകുടി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
മുരിക്കാട്ടുകുടി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ അതുല്‍ ലോനന്‍ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്‌കൂളില്‍ ആരംഭിക്കുന്ന വിമുക്തി ക്ലബ്ബിന്റെയും സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെയും ലിറ്റില്‍ കൈറ്റ്‌സ് ടീമിന്റെയും നേതൃത്വത്തില്‍ നൃത്ത സംഗീത പരിപാടിയും നടത്തി. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ഷിനു മനുവേല്‍ അധ്യക്ഷനായി. വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ കെ എസ് ചാന്ദിനി, സോഷ്യല്‍ സര്‍വീസ് സ്‌കീം കോ-ഓര്‍ഡിനേറ്റര്‍മാരായ ജൂബി തോമസ്, ശ്രുതി, അധ്യാപകരായ സബിത ലക്ഷ്മണന്‍, ശ്രീജ സി വി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






