കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം നെടുങ്കണ്ടത്ത് നടത്തി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം നെടുങ്കണ്ടത്ത് നടത്തി

ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം നെടുങ്കണ്ടത്ത് നടന്നു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സഹകരണ പ്രസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരും ഭരണസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മീഡിയ വക്താവ് സേനാപതി വേണു അനുമോദിച്ചു. നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം എന്‍ ഗോപി അധ്യക്ഷനായി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. നജീബ് പി എച്ച്, എബ്രഹാം ഡോമിനിക്, സുരേഷ് ആമ്പക്കാട്ട്, പി ആര്‍ അയ്യപ്പന്‍, സി എസ് യശോധരന്‍, മനു കെ രാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






