സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും 31ന്
സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും 31ന്

ഇടുക്കി: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും 31ന് വൈകിട്ട് 4ന് കട്ടപ്പന ഏദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെയും കാരുണ്യപദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പി യു ജോസഫ് (ചാച്ചന്‍ പൂമറ്റം), മുന്‍ എംഎല്‍എ തോമസ് ജോസഫ്, സി എം മേരിക്കുട്ടി, ദേവനന്ദ രതീഷ് എന്നിവരെ ആദരിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളായി ജേക്കബ് എബ്രഹാമും സംഘവും സത്യപ്രതിജ്ഞ ചെയ്യും. ലീജിയന്‍ പ്രസിഡന്റ് ലെജു പമ്പാവാസന്‍ അധ്യക്ഷനാകും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ലെജു പമ്പാവാസന്‍, ജേക്കബ് എബ്രഹാം, മാത്യു പി ജെ, ബിജു ജോസഫ്, ബിനു ചാക്കോ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






