ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. ഈ വാര്‍ഷിക പദ്ധതിയില്‍ എല്‍ഇഡി തെരുവുവിളക്ക് സ്ഥാപിക്കാനുള്ള പദ്ധതി നിര്‍വഹണം സംബന്ധിച്ച് വാദ പ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു. കരാര്‍ നല്‍കിയ കമ്പനിയുടെ ലൈറ്റുകള്‍ പല മേഖലകളിലും തകരാറിലാണെന്ന് പരാതി ഉയര്‍ന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ചും ചര്‍ച്ച നടന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡ് അടക്കമുള്ള വിവിധയിടങ്ങില്‍ വാച്ച്മാന്റെ അഭാവം നേരിടുന്നുണ്ട്. സൈനിക സേവനമനുഷ്ഠിച്ച് വിരമിച്ച ആളുകളെ വാച്ച്മാനായി നിയമിക്കാന്‍ തീരുമാനിച്ചു. വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ ജനറേറ്ററോ, ഇന്‍വെര്‍ട്ടറോ സജ്ജമാക്കുന്നതിനും തീരുമാനിച്ചു. നഗരസഭയിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച് കൈക്കൊള്ളേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും മാലിന്യ സംസ്‌കരണ ഫണ്ട് രൂപീകരിക്കുന്നതിനും ടൗണിലെ ഫുട്പാത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.