ലബ്ബക്കടയിലെ ബേക്കറി കുത്തിത്തുറന്ന് പണം കവര്‍ന്നു: കാഞ്ചിയാറിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണശ്രമം: സിസി ടിവി ക്യാമറകള്‍ തകര്‍ത്തു
ലബ്ബക്കടയിലെ ബേക്കറി കുത്തിത്തുറന്ന് പണം കവര്‍ന്നു: കാഞ്ചിയാറിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണശ്രമം: സിസി ടിവി ക്യാമറകള്‍ തകര്‍ത്തു

ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കടയിലെ ബേക്കറിയില്‍ മോഷണവും പള്ളിക്കവലയിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണശ്രമവും. ലബ്ബക്കടയില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരംകുന്നന്‍ അനീഷ് ജോസഫിന്റെ ഉടമസ്ഥയിലുള്ള ബേക്കറി കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. കടയിലെ സിസി ടിവി ക്യാമറകള്‍ നശിപ്പിക്കുകയും മറ്റ് സ്ഥാപനങ്ങളിലെ ക്യാമറകള്‍ ദിശ തിരിച്ചുവയ്ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മോഷണം.
കാഞ്ചിയാര്‍ പള്ളിക്കവലയിലാണ് മോഷ്ടാവ് ആദ്യമെത്തിയത്. ഇവിടുത്തെ മെഡിക്കല്‍ സ്റ്റോറിന്റെ താഴ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടി എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ലബ്ബക്കടയിലെത്തി. അനീഷിന്റെ ബേക്കറിയിലെ സിസി ടിവി ക്യാമറകള്‍ നശിപ്പിച്ചു. സമീപത്തെ മറ്റ് വ്യാപാരസ്ഥാപനങ്ങളിലെ ക്യാമറകളുടെ ദിശ തിരിച്ചുവച്ചു. താഴ് പൊളിച്ച് ഉള്ളില്‍കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന 350 രൂപയും മിനറല്‍ വാട്ടര്‍ കുപ്പികളും മറ്റ് സാധനങ്ങളും കവര്‍ന്നു. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് ഉടമ വിവരമറിയുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സമീപത്തുള്ള ട്രാന്‍സ്‌ഫോമര്‍ ഓഫാക്കിയശേഷമാണ് മോഷ്ടാവ് സ്ഥലത്തെത്തിയത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമകളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. കഴിഞ്ഞദിവസം ചെമ്പകപ്പാറ കൊച്ചുകാമാക്ഷി മേഖലകളില്‍ നടന്ന മോഷണവും സമാനമായ രീതിയിലായിരുന്നു.
What's Your Reaction?






