ഉടുമ്പന്‍ചോലയില്‍ ആംബുലന്‍സുണ്ട് ഡ്രൈവറില്ല:പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ച് കോണ്‍ഗ്രസ്
ഉടുമ്പന്‍ചോലയില്‍ ആംബുലന്‍സുണ്ട് ഡ്രൈവറില്ല:പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ച് കോണ്‍ഗ്രസ്
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എംഎല്‍എ ഫണ്ടില്‍ അനുവദിച്ച ആംബുലന്‍സ് കട്ടപ്പുറത്ത്. ആംബുലന്‍സ് അനുവദിച്ച് ആറു മാസങ്ങള്‍ പിന്നിട്ടിട്ടും ഡ്രൈവറെ നിയമിക്കാന്‍ നടപടിയാകാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്നാരോപിച്ച് കോണ്‍ഗ്രസ് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ഉടുമ്പന്‍ചോല എംഎല്‍എയായിരുന്ന എം എം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി ആംബുലന്‍സ് അനുവദിച്ചത്. തോട്ടം ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്ക് അടിയന്തിര ആശുപത്രി അവശ്യങ്ങള്‍ക്കായി കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ആംബുലസിന് ഇതുവരെയും ഡ്രൈവറെ നിയമിക്കാന്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി തയാറായിട്ടില്ല. നിലവില്‍ നെടുംകണ്ടം, രാജകുമാരി മേഖലകളില്‍നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ആംബുലന്‍സ് ഉടുമ്പന്‍ചോലയില്‍ എത്താന്‍. കഴിഞ്ഞ ദിവസം ചെമ്മണ്ണാറില്‍ മരത്തില്‍നിന്ന് വീണ് ഗുരുതര പരുക്കേറ്റ കര്‍ഷകനെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് എത്തിയത് നെടുങ്കണ്ടത്തുനിന്നാണ്. നിലവില്‍ ആശുപത്രിയോടനുബന്ധിച്ചുള്ള ഒരു മുറിയില്‍ നിര്‍ത്തിയിട്ടിരിയ്ക്കുകയാണ് ആംബുലന്‍സ്. സമരത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതിയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത മാസം തുടക്കം മുതല്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്ന് ഭരണസമിതി ഉറപ്പ് നല്‍കി. ഇനിയും കാലതാമസം നേരിട്ടാല്‍ തുടര്‍സമരം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പഞ്ചായത്തംഗങ്ങളായ സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍, ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കോണ്‍സ്ര് പ്രവര്‍ത്തകരായ ബെന്നി തുണ്ടത്തില്‍, ടിബിന്‍ ജോര്‍ജ്, ബിജു ഇടുക്കാര്‍, സിബി കാരമലയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?