രാജകുമാരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു
രാജകുമാരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഇടുക്കി: രാജകുമാരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ബ്ലോക്കും വിവിധ പദ്ധതികളും എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതിയ ബ്ലോക്ക്, ഹോസ്പിറ്റല്‍ കഫേ, ടോയ്‌ലറ്റ് സമുച്ചയം, ബസ് കാത്തിരിപ്പ് കേന്ദ്രം, ഹൈമാസ്റ്റ് ലൈറ്റ് എന്നിങ്ങനെ 1.16 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു. ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ് രാജകുമാരിയെന്നും പ്രദേശത്തെ സാധാരണക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യകേന്ദ്രത്തിന്റെ വികസനത്തിന് പ്രത്യേക പരിഗണന നല്‍കി തുക അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3300 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ നിര്‍മാണ ചെലവ് 70 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് സമുച്ചയത്തിന് 21 ലക്ഷം രൂപയുമാണ് ചെലവ്. 1974 ല്‍ സര്‍ക്കാര്‍ റൂറല്‍ ഡിസ്‌പെന്‍സറി ആയി വാടക കെട്ടിടത്തില്‍ ആരംഭിച്ച സ്ഥാപനം 2020ല്‍ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി. നിലവില്‍ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രീ ചെക്കപ്പ്, ഒപി, നിരീക്ഷണ സേവനം, ഇസിജി സംവിധാനം, ലാബ്, ഫാര്‍മസി, എന്‍സിഡി ക്ലിനിക്, ശ്വാസ് ക്ലിനിക്, ആന്റിനേറ്റല്‍ ക്ലിനിക് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തന സമയം. മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ലിന്‍ഡ സാറ കുര്യന്‍, രാജകുമാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ആഷ സന്തോഷ്, കെ ജെ സിജു, പി രാജാറാം, എ ചിത്ര, മഞ്ജു ബിജു, പി കുമരേശന്‍, രാജകുമാരി സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സുമ സുരേന്ദ്രന്‍, പി രവി, വര്‍ഗീസ് ആറ്റുപുറം, വിവിധ രാഷ്ട്രിയകക്ഷി നേതാക്കളായ എം എന്‍ ഹരിക്കുട്ടന്‍, ഷൈലജ സുരേന്ദ്രന്‍, കെ കെ തങ്കച്ചന്‍, എ പി റോയി, വിനോദ് കെ കിഴക്കേമുറി, ബേബി കവലിയേലില്‍, ഹസന്‍ ടി എസ്, എസ് മുരുകന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിസി മാത്യു, സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ പി എച്ച്, പഞ്ചായത്ത് സെക്രട്ടറി കാഞ്ചന റ്റി കെ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






