വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ പേവിഷബാധ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ പേവിഷബാധ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

Jul 1, 2025 - 12:12
Jul 1, 2025 - 12:15
 0
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ പേവിഷബാധ  പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
This is the title of the web page

ഇടുക്കി: പേവിഷബാധാ പ്രതിരോധം സ്പ്യെഷല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ ജോബിന്‍ ജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം,വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. പേവിഷബാധ, റാബീസ് വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി വാക്സിനേഷന്‍, പ്രഥമശുശ്രൂഷ, മുന്‍കരുതലുകള്‍, വളര്‍ത്തു മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെ ക്കുറിച്ച് അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കും ക്ലാസെടുത്തു. മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്‌സിനും വളരെ പ്രധാനമാണ്. കടിയേറ്റാല്‍ കുട്ടികള്‍ക്ക് രോഗബാധയായുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.  മൃഗങ്ങളില്‍ നിന്ന് കടി, മാന്തല്‍ എന്നിവയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് വെള്ളത്തില്‍ നേരിട്ടോ വെള്ളം കോരി ഒഴിച്ചോ 15 മിനിറ്റ് തുടര്‍ച്ചയായി കഴുകണം. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിലൂടെ വൈറസ് അടങ്ങിയ ഉമിനീര്‍ പുറന്തള്ളപ്പെടുന്നതിനാലും വൈറസുകള്‍ നശിക്കുന്നതിനാല്‍ നാഡീവ്യൂഹത്തിലൂടെ വൈറസ് തലച്ചോറിലെത്തുന്നത് തടയാന്‍ സാധിക്കും. വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ആല്‍ബര്‍ട്ട്, വാഴത്തോപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ ഫാ.തോമസ് കുളമാക്കല്‍ അധ്യക്ഷനായി. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ ഷൈലാഭായി വി ആര്‍ റാബീസ് ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow