കട്ടപ്പന ഗവ. കോളേജിൽ വിജ്ഞാനോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
കട്ടപ്പന ഗവ. കോളേജിൽ വിജ്ഞാനോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ 'വിജ്ഞാനോത്സവം 2025' മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ച്ചയുടെ പാതയിലാണെന്നും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
4 വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാനോത്സവം 2025ന്റെ കോളേജ് തല ഉദ്ഘാടനമാണ് കട്ടപ്പനയില്‍ നടന്നത്. സംസ്ഥാന തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വഹിച്ചു. ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍ വി അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ ഒ സി അലോഷ്യസ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് പി എസ്, എം ജി സര്‍വകലാശാല സിന്ഡിക്കേറ്റ് അംഗം ഡോ. സെനോ ജോസ്, സെനറ്റ് അംഗം ഡോ. സിമി സെബാസ്റ്റ്യന്‍, ഡോ. ജോബിന്‍ സഹദേവന്‍, ക്യാപ്റ്റന്‍ ടോജി ഡോമിനിക്, ഡോ. എസ് ജെ ഷാബു, സനൂജ സഹദേവന്‍, അനു പങ്കജ്, സ്വരാഗ് ഇ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






