പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കല്‍: സമരവുമായി വ്യാപാരികള്‍
പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കല്‍: സമരവുമായി വ്യാപാരികള്‍

ഇടുക്കി: പന്നിയാര്‍ പുഴയോരത്തെ കടകളും വീടുകളും ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് പൂപ്പാറയില്‍ വ്യാപാരികള്‍ ധര്‍ണ തുടങ്ങി. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും പൂപ്പാറ ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് സമരം. അനുകൂലമായ തീരുമാനം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോടതിവിധിയെ തുടര്‍ന്ന് പൂപ്പാറയിലെ മൂന്ന് ആരാധനാലയങ്ങളും, വീടുകളും, കടകളും ഉള്‍പ്പടെ 56 കൈയേറ്റങ്ങളാണ് റവന്യു വകുപ്പ് ഒഴിപ്പിച്ചത്. വീടുകളില്‍ താമസിക്കാന്‍ അനുമതി നല്‍കിയെങ്കിലും കടകള്‍ പൂര്‍ണമായും അടപ്പിച്ചു. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ജില്ല, ഗ്രാമ പഞ്ചായത്തുകളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അതുവരെ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൂപ്പാറയിലെ മറ്റ് മുഴുവന്‍ കടകളും അടച്ചിട്ടാണ് പ്രതിഷേധം.
What's Your Reaction?






