സി.പി.എം രാജകുമാരി ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു
സി.പി.എം രാജകുമാരി ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു

ഇടുക്കി: നിര്‍മാണം പൂര്‍ത്തിയായ സിപിഎം രാജകുമാരി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാള്‍ എം.എം.മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സുരേഷ് ചമയത്തിന്റെ നേതൃത്വത്തില്‍ എം കെ ജോയിയുടെ രക്തസാക്ഷി മണ്ഡപത്തില്‍ പതാകയുയര്‍ത്തി. പൊതുസമ്മേളനത്തില്‍ എം കെ ജോയിയുടെ മാതാവ് റെബ്ബേക്ക കുര്യാക്കോസിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈലജ സുരേന്ദ്രന്‍, വി എന്‍ മോഹനന്‍, എം എന്‍ ഹരികുട്ടന്‍, എന്‍ വി ബേബി, വി എ കുഞ്ഞുമോന്‍, സുമാ സുരേന്ദ്രന്‍, പി രവി, കെ കെ തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






