ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കം

ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കം

Feb 6, 2026 - 11:22
 0
ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കം
This is the title of the web page

ഇടുക്കി: ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് രാജാക്കാട് എസ്എന്‍ഡിപി യോഗം ഗ്രൗണ്ടില്‍ തുടക്കമായി. കുമളിയില്‍നിന്ന് ജലീല്‍ കുമളി, ബിജു ഉടുമ്പന്‍ചോല എന്നിവര്‍ നയിക്കുന്ന പതാകജാഥ ആരംഭിച്ചു. 7ന് ഉച്ചയ്ക്ക് ഒന്നിന് ഇരുമ്പുപാലത്തുനിന്ന് ഷാജി അടിമാലി, ജോയ്‌സ് ഇരുമ്പുപാലം, ജോണ്‍ മാലിക്കുടി എന്നിവര്‍ നയിക്കുന്ന കൊടിമര ജാഥ ആരംഭിക്കും. വൈകിട്ട് 5ന് ജില്ലാ സെക്രട്ടറി എല്‍ദോസ് ചൈത്ര പതാക ഉയര്‍ത്തും. തുടര്‍ന്ന് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം. എട്ടിന് രാവിലെ 10ന് രജിട്രേഷന്‍, 10.30ന് കുടുംബസംഗമം സംസ്ഥാന ട്രഷറര്‍ ഷംസുദിന്‍ മലപ്പുറം ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി വി ആര്‍ ജയന്‍, സംസ്ഥാന ഭാരവാഹികളായ കോയാമു, എന്‍ എം ജോര്‍ജ്, ജയചന്ദ്രന്‍ കോട്ടയം, ഷൈന്‍ രാജാക്കാട് തുടങ്ങിയവര്‍ സംസാരിക്കും, 2ന് മജീഷ്യന്‍ എം പി ജോണ്‍ അവതരിപ്പിക്കുന്ന മാജിക് ഷോ, 3.30ന് രാജാക്കാട് ടൗണില്‍ പ്രകടനം, വൈകിട്ട് 5ന് പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ജോര്‍ജ് വര്‍ക്കി അധ്യക്ഷനാകും. എം എം മണി എംഎല്‍എ, അഹമ്മദ് കോയ കോഴിക്കോട്, ടി വി ബാലന്‍, കിങ്ങിണി രാജേന്ദ്രന്‍, വി വിനോദ്കുമാര്‍, വി എസ് ബിജു, ജോഷി കന്യാക്കുഴി എന്നിവര്‍ സംസാരിക്കും. രാത്രി 7.30ന് ആലപ്പുഴ ബ്ലു ഡയമണ്ട്‌സിന്റെ ഗാനമേളയും നടക്കുമെന്ന് ജോര്‍ജ് വര്‍ക്കി, ജമാല്‍ ഇടശേരിക്കുടി, ഫൈസല്‍ വെള്ളത്തൂവല്‍, ബിജു ഇടുക്കാര്‍, സിനോജ് ചെറുതാനി, സിജു റോയല്‍, കെ എ ഗോപിനാഥ് എന്നിവര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow