തൂക്കുപാലത്ത് കെ ആര്‍ സുകുമാരന്‍ നായര്‍ അനുസ്മരണം നടത്തി
തൂക്കുപാലത്ത് കെ ആര്‍ സുകുമാരന്‍ നായര്‍ അനുസ്മരണം നടത്തി
ഇടുക്കി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ആര്‍ സുകുമാരന്‍ നായരുടെ ആറാം ചരമവാര്‍ഷികം ആചരിച്ചു. തൂക്കുപാലം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. പ്രവര്‍ത്തകര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്‍ അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, കെപിസിസി സെക്രട്ടറി അഡ്വ. എം എന്‍ ഗോപി, മീഡിയാ വക്താവ് അഡ്വ. സേനാപതി വേണു, കെ എസ് അനില്‍കുമാര്‍, വി എം സാലി, കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മിനി പ്രിന്‍സ്, ഷിഹാബ് ഈട്ടിക്കല്‍, സിന്ധു സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹൈറേഞ്ചില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച കെ ആര്‍ സുകുമാരന്‍ നായര്‍, ഡിസിസി വൈസ് പ്രസിഡന്റായിരിക്കെയാണ് അന്തരിച്ചത്.
What's Your Reaction?