വണ്ടിപ്പെരിയാറില്‍ സാമൂഹിക വിരുദ്ധര്‍ സ്‌കൂട്ടര്‍ കത്തിച്ചു
വണ്ടിപ്പെരിയാറില്‍ സാമൂഹിക വിരുദ്ധര്‍ സ്‌കൂട്ടര്‍ കത്തിച്ചു
ഇടുക്കി: തെരഞ്ഞെടുപ്പ് ദിനത്തില്‍ വണ്ടിപ്പെരിയാറില്‍ സാമൂഹിക വിരുദ്ധര്‍ സ്‌കൂട്ടര്‍ കത്തിച്ചു. മഞ്ചുമല ഫാക്ടറിക്കുസമീപം ഓമംഗലത്ത് ശശിയുടെ സ്‌കൂട്ടറാണ് വ്യാഴാഴ്ച രാത്രി കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് വാഹനം കത്തിയ നിലയില്‍കണ്ടത്. ശശി വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി.
ഒരുവര്‍ഷത്തിനിടെ മേഖലയില്‍ സാമൂഹിക വിരുദ്ധര്‍ കത്തിച്ച രണ്ടാമത്തെ സ്‌കൂട്ടറാണിത്. വഴിയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുന്നതും സീറ്റ് നശിപ്പിക്കുന്നതും പെട്രോള്‍ ഊറ്റിയെടുക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മേഖലയില്‍ പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് പഞ്ചായത്തംഗം ലീലാമ്മ, മുന്‍ പഞ്ചായത്തംഗം ബി ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?