മച്ചിപ്ലാവ് കൊരങ്ങാട്ടി റോഡില്‍ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം
മച്ചിപ്ലാവ് കൊരങ്ങാട്ടി റോഡില്‍ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മച്ചിപ്ലാവ് കൊരങ്ങാട്ടി റോഡില്‍ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ നടപടി വേണമെന്നാവശ്യം. കൊടും വളവില്‍ മണ്ണ് കിടക്കുന്നത് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കുത്തനെ കയറ്റവും വളവുകളുമുള്ള ഭാഗമാണ് ഇത്. തൊട്ടടുത്ത് വരുമ്പോള്‍ മാത്രമേ മണ്ണിടിഞ്ഞ് പാതയോരത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെടു. വാഹനം വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് അപകടത്തിനും കാരണമാകുന്നു. മൂന്നാറിലേയ്ക്കും മാങ്കുളത്തേയ്ക്കുമൊക്കെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് മണ്ണ് നീക്കി അപകടസാധ്യത ഒഴിവാക്കണമെന്ന ആവശ്യം ശക്തമായത്.
What's Your Reaction?






