പഴയ മൂന്നാര്‍ ലക്ഷ്മി റോഡിന്റെ ശോച്യാവസ്ഥ: ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പഴയ മൂന്നാര്‍ ലക്ഷ്മി റോഡിന്റെ ശോച്യാവസ്ഥ: ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇടുക്കി: പഴയ മൂന്നാര്‍ ലക്ഷ്മി പാത തകര്‍ന്ന് കിടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി. സമരം മുന്‍ എംഎല്‍എ എ കെ മണി ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരേ പോലെ ഉപയോഗിക്കുന്ന പാതയാണ് പഴയ മൂന്നാര്‍ ലക്ഷ്മി റോഡ്. മൂലക്കട മുതല്‍ ലക്ഷ്മി വരെയുള്ള ഭാഗമാണ് അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം പൂര്‍ണമായി തകര്‍ന്ന് കിടക്കുന്നത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് വിജയകുമാര്‍, ജി മുനിയാണ്ടി, ഡി കുമാര്‍, മാര്‍ഷ് പീറ്റര്‍, റിയാസ്, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപ, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






