കാല്‍വരിമൗണ്ടില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്
കാല്‍വരിമൗണ്ടില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

ഇടുക്കി: കാല്‍വരിമൗണ്ട് സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെയും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സെന്റ് ജോര്‍ജ് കോണ്‍ഫ്രന്‍സ്, അമല വനിത കോണ്‍ഫ്രന്‍സ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ത്വക്ക്‌രോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, മെമ്മറി ക്ലിനിക്ക്, തൈറോയ്ഡ് തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം, പിഎഫ്ടി, അസ്ഥിബലക്ഷയ നിര്‍ണയം തുടങ്ങിയ പരിശോധനകള്‍ സൗജന്യമായി നടത്തുന്നതിനും ക്യാമ്പില്‍ അവസരമൊരുക്കിയിരുന്നു. തുടര്‍ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നതായിരിക്കും. ഫാ. ഫിലിപ്പ് മണ്ണകത്ത് അധ്യാക്ഷനായി. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ്, പഞ്ചായത്തംഗം ചെറിയാന്‍ കെ സി കട്ടക്കയം, കാമാക്ഷി പഞ്ചായത്തംഗം റീനാ സണ്ണി, മരിയാപുരം പഞ്ചായത്തംഗം സെബിന്‍ വര്‍ക്കി, തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈബിച്ചന്‍ തോമസ്, സെന്റ് വിന്‍സെന്റിപോള്‍ സൊസൈറ്റി പ്രസിഡന്റ് സണ്ണി കടുകുംമാക്കല്‍, മോളി ജോസഫ് പാംബ്ലാനി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






